ദുബായ്-കണ്ണൂര്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നവംബര്‍ 1 മുതല്‍

20 second read

ദുബായ്: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ദുബായില്‍ നിന്ന് കണ്ണൂരിലേക്കും ഷാര്‍ജയില്‍ നിന്ന് വിജയവാഡയിലേക്കും പുതിയ സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബായ്-കണ്ണൂര്‍-ദുബായ് സര്‍വീസ് മലയാളികള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കേരളപ്പിറവി സമ്മാനമായി. ആഴ്ചയില്‍ 4 സര്‍വീസ്. ടിക്കറ്റ് നിരക്ക് 300 ദിര്‍ഹം. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും.

കണ്ണൂരിലേക്ക് ആഴ്ചയില്‍ 4

ചാവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ദുബായില്‍നിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും.

തിരിച്ച് ദുബായ്ക്ക്

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബായില്‍ എത്തും.

ഷാര്‍ജ-വിജയവാഡ

ഷാര്‍ജ- വിജയവാഡ നേരിട്ടുള്ള സര്‍വീസ് ഈ മാസം 31ന് തുടങ്ങും. തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ 11ന് ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയില്‍ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാര്‍ജയില്‍ എത്തും. ടിക്കറ്റ് നിരക്ക് 399 ദിര്‍ഹം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …