അബുദാബി: യൂട്യൂബില്‍ നിയമവിരുദ്ധ വിഡിയോ ക്ലിപ്പുകള്‍ പോസ്റ്റുചെയ്ത മൂന്ന് യുവാക്കളെയും ഒരു യുവതിയേയും അബുദാബി പബ്ലിക് പ്രോസിക്യൂഷന് ശിക്ഷിച്ചു. തുടര്‍ അന്വേഷണത്തിനായി ഏഴു ദിവസത്തേക്കാണു നാലുപേര്‍ക്കു തടവുശിക്ഷ നല്‍കിയതെന്നു പ്രോസിക്യൂഷന് അറിയിച്ചു. സോഷ്യല്‍ വെബ്സൈറ്റില്‍ നിയമവിരുദ്ധ വിഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നതു സാമൂഹിക, പൊതുനിയമ സംവിധാനങ്ങളെ തകര്‍ക്കും, വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്തു എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. രാജ്യത്തിന്റെ നിയമത്തിനെതിരെയുള്ള ഉള്ളടക്കത്തോടെയുള്ളതാണ് പോസ്റ്റ് ചെയ്ത വിഡിയോ ക്ലിപ്പുകളെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പ്രതി ചേര്‍ക്കപ്പെട്ട യുവാക്കളില്‍ ഒരാളും യുവതിയുമാണു വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. മറ്റു പ്രതികള്‍ …