റോക്ലാന്‍ഡ്: റോക്ലാന്‍ഡിലും പരിസരത്തുമുള്ള വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ നേതൃത്വത്തില്‍ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തിയ സംയുക്ത ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ഒവിബിഎസ്) വിജയമായി. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക, സഫേണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക,(ഓറഞ്ച്ബര്‍ഗ്), സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക(സ്പാര്‍കില്‍), സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക(ഡച്ചസ് കൗണ്ടി) എന്നീ ദേവാലയങ്ങളില്‍ നിന്നുള്ള 125 ഓളം കുട്ടികള്‍ ജൂലായ് 28, 29, 30 തീയതികളില്‍ നടന്ന ഒവിബിഎസില്‍ സജീവമായി പങ്കെടുത്തു.സമാപനയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിച്ചു, വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവര്‍ പഠിച്ച വിഷയത്തെ അടിസ്ഥാനമാക്കി സ്‌കിറ്റുകളും കലാപരിപാടികളും അവതരിപ്പിച്ചു.