സമസ്ത മേഖലയിലും നികുതിയുടെ പേരില്‍ ചൂഷണത്തിനിരയാകുന്നു, നികുതി ദായകര്‍ക്ക് ഭരണാധികാരികള്‍ എന്ത് ആനുകൂല്യങ്ങള്‍ തിരിച്ച് നല്‍കുന്നു

17 second read

( റെജി ഇടിക്കുള അടൂര്‍, മസ്‌കത്ത് )

മസ്‌കത്ത് : ഇന്ന് ഇന്ത്യയില്‍ നികുതികള്‍ സര്‍വ്വമേഖലയിലും വ്യാപിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. റേഷന്‍ സംവിധാനം താഴെക്കിടയില്‍ മാത്രം നിലനിര്‍ത്തി സാധാരണക്കാരെയും, അര്‍ഹരേയും മറ്റും ഒഴിവാക്കുന്നു. പുതിയ റേഷന്‍ കാര്‍ഡ് നിര്‍ണ്ണയത്തിലെ അപാകതകള്‍ തിരുത്താന്‍ കഴിയാതെ അനന്തമായി നീളുന്നു. പാവപ്പെട്ടവരിലേക്ക് മാത്രം ആനുകൂല്യങ്ങളും സൗജന്യങ്ങളും എന്ന നില യിലേക്ക് നമ്മുടെ രാജ്യം പോവുകയാണെങ്കില്‍ ഇവിടുത്തെ സാധാരണക്കാരിലെയും ജാതിയുടേയും മതത്തിന്റെയും പേരിലും മറ്റും എ.പി.എല്‍ വിഭാഗമായി മുദ്രകുത്തിയ വരിലെ ഒരു കൂട്ടം പട്ടിണിപ്പാവങ്ങളുടെ പട്ടിണിയും കണ്ണീരും ആരു തുടച്ചുമാറ്റും നമ്മുടെ ഗവണ്‍മെന്റിന് ഇതിനുള്ള ഉത്തരവാദിത്വമില്ല. മദ്ധ്യവര്‍ഗ്ഗങ്ങളിലെ പട്ടിണി പാവങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഒരു ഗവണ്‍മെന്റിനും ഇനി മുന്‍പോട്ട് പോകാന്‍ കഴിയില്ല സമ്പന്നരും പാവപ്പെട്ടവരും മാത്രമുള്ള ഇന്ത്യയെന്ന അധികാര ഉദ്യോഗസ്ഥ വൃത്തങ്ങളുടെ കാഴ്ച്ചപ്പാട് മാറണം. നിലവില്‍ ഒരു ഇന്ത്യന്‍ പൗരന് അവന്‍ ഇന്ത്യക്കാരനാണെന്ന്‌തെളിയിക്കുന്ന ആധാര്‍ കാര്‍ഡിന് വേണ്ടി നിരവധി മറ്റു രേഖകള്‍ കാണിക്കണം കൂടാതെ അവന്റെ വസ്തുവകകള്‍ ക്രയവിക്രയം ചെയ്യ ണമെങ്കിലോ വാങ്ങുകയോ ചെയ്യണമെങ്കിലും ആധാര്‍ നിര്‍ബന്ധമാണ്. ഈ കാര്‍ഡ് യാതൊരു മുന്‍കരുതലും വേണ്ടത്ര തയ്യാറെടുപ്പും നടത്താതെ നിര്‍ബന്ധമായി വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനങ്ങള്‍ക്ക് ഒട്ടും സാവകാശം കൊടുക്കാതെ അടിച്ചേല്‍പ്പിച്ചതിന്റെ ബുദ്ധിമുട്ടുകള്‍, ദുരിതങ്ങള്‍ പലരും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഏകീകൃത ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് വൈകാതെ നമ്മുടെ രാജ്യത്ത് നടപ്പിലാക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ എന്തിന് ഈ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ കാര്‍ഡുകളുടെ പിന്നാലെ ജനങ്ങളെ നടത്തി ബുദ്ധിമുട്ടിക്കാതെ നേരെ ഏകീകൃത ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിലേക്ക് ഇപ്പോഴെ തുടക്കം കുറിച്ചാല്‍ മാത്രമേ വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയൂ.

നാളെ ഒരുസമയത്ത് ആധാര്‍ തുടങ്ങിയ കാര്‍ഡുകള്‍ അസാധുവാക്കി ജനങ്ങള്‍ പുതിയ കാര്‍ഡെടുക്കണമെന്ന് പറയു മ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ജി.എസ്.ടി നികുതി സാധാരണക്കാര്‍ക്ക് ഇടിവെട്ടിയവന്റെ തലയില്‍ കല്ലുമഴപെയ്തപോലെയായി നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തൊട്ടാല്‍ പൊള്ളുന്ന വില ചെറുകിട വന്‍കിട കച്ചവടക്കാരെയെല്ലാം ജി.എസ്.ടി നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു. ദീര്‍ഘവീക്ഷണ മില്ലാത്ത തെറ്റായ സാമ്പത്തീക നയങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതിന്റെ പശ്ചാത്ത ലത്തില്‍ പലരും ബിസിനസ് സംരംഭങ്ങളില്‍ നിന്ന് പിന്‍മാറുന്നു. നിലവിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആഗോള സാമ്പത്തീക മാന്ദ്യത്തില്‍ നിന്നും പല രാജ്യങ്ങളും കരകയറുവാന്‍ വേണ്ടി ബിസിനസ് നടത്തുവാനും മറ്റുമുള്ള പല ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കു മ്പോള്‍ നമ്മുടെ രാജ്യത്ത് കാര്യങ്ങള്‍ മിറച്ചാണ്. കാശുള്ളവനെയെല്ലാം കള്ളപ്പണ ക്കാരനായി കാണുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ടു മാത്രമേ ഒരു രാജ്യം ഭരിക്കാന്‍ കഴിയൂ എന്നു കാട്ടിത്തരുന്നതും ഒരു ഭരണാധിപന്റെ വന്‍ പരാജയമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് എല്ലാത്തിനും എല്ലാവിധത്തിലും നികുതിയും നികുതിക്കു മേലെ നികുതിയും വാങ്ങുന്ന ഗവണ്‍മെന്റ് എല്ലാ പൗരന്മാരെയും ഒരു പോലെ കാണണം എല്ലാവര്‍ക്കും പെന്‍ഷന്‍, സൗജന്യ ചികിത്സകള്‍, സൗജന്യ വിദ്യാഭ്യാസം,തൊഴില്‍, മറ്റു സാമ്പത്തീക സഹായങ്ങള്‍ തുടങ്ങിയുള്ള ആനുകൂല്യങ്ങള്‍ നമ്മുടെ പൗരന്മാര്‍ക്ക് നല്‍കണം മറ്റു വിദേശ രാജ്യങ്ങളില്‍ നികുതി വാങ്ങുന്നതിന്റെ പിന്നിലെ സൗജന്യങ്ങളും ആനുകൂല്യങ്ങളും അര്‍ഹരായവര്‍ക്ക് യാതൊരു തടസങ്ങ ളുമില്ലാതെ ലഭിക്കുന്നുവെന്നത് നമ്മുടെ പ്രധാനമന്ത്രി ഓര്‍ക്കുന്നത് നന്ന്. ഇന്ത്യയില്‍ നിന്നും നിരവധിയാളുകള്‍ഇപ്പോള്‍ വിദേശത്തേക്ക് കുടിയേറുന്നത് കൂടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചില പഴഞ്ചന്‍ നയങ്ങള്‍ കാലോചിതമായി പുനഃപരിശോധി ക്കുകയോ മാറ്റുകയോ ചെയ്തില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസമുള്ള മിടുക്കന്മാരും മിടുക്കികളും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കേണ്ടവര്‍ അന്യരാജ്യങ്ങ ളിലേക്ക് ചേ ക്കേറുന്നത് നമുക്ക് ഗുണമല്ല മറിച്ച് നമുക്ക് നഷ്ടമാകുന്നത് ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന ശാസ്ത്രജ്ഞന്മാരേയും ഡോക്ടര്‍മാരേയും മറ്റുള്ളവരേയുമാണ്. നമുക്ക് അഭിമാനിക്കാന്‍ വക ഒന്നു മാത്രം ഇന്ത്യന്‍ വംശജനാണെന്നതു മാത്രം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…