റിഷി കപൂറും നീതു സിംഗും ബഹ്റൈനിലെത്തുന്നു

17 second read

മനാമ: ഒരു കാലത്ത് ഇന്ത്യയിലെ യുവാക്കളുടെ ഹരമായിരുന്ന ബോളിവൂഡ് താര ജോഡികള്‍ ബഹ്റൈനിലെത്തുന്നു. ബോബി, ഖേല്‍ ഖേല്‍ മേം, അമര്‍ അക്ബര്‍ ആന്റണി, ദൂസ്ര ആദ്മി, ഛൂട്ടാ കഹീകാ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ച പ്രശസ്ത സിനിമാതാരങ്ങളായ റിഷി കപൂറും ഭാര്യ നീതു സിംഗുമാണ് ഖുല്ലന്‍ ഖുല്ല എന്ന സ്റ്റേജ് ഷോ അവതരിപ്പിക്കാനായി ബഹ്റൈനിലെത്തുന്നത്. സെപ്തംബര്‍ ഒന്നിന് രാത്രി ഏഴു മണിക്ക് ബഹ്റൈന്‍ ക്രൗണ്‍ പ്ളാസാ ഹോട്ടലിലാണ് ഖുല്ലന്‍ ഖുല്ലാ അരങ്ങേറുന്നത്.

ടെലിവിഷന്‍ ചാനലില്‍ ഇവര്‍ നടത്തുന്ന ഖുല്ലന്‍ ഖുല്ലാ എന്ന ഷോയുടെ ഒരു പുനരാവിഷ്‌കരണമായിരിക്കും ബഹ്റൈനില്‍ അരങ്ങേറുന്നതെന്ന് സംഘാടകരായ ഡോ. രാം വാധ്വാനി, അഹമ്മദ് അല്‍ ഖല്‍ഫാന്‍, അബ്ദുല്‍ റഹ്മാന്‍ അല്‍ കൂഹേജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിന്‍ ഫഖ്ഹി ഗ്രൂപ്പ് തങ്ങളുടെ റെസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളുടെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിഷി കപൂര്‍ തന്റെ 45 വര്‍ഷത്തെ സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കും. പ്രവേശനം ടിക്കറിലൂടെ നിയന്ത്രിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…