മനാമ : ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി കെ എം സി സി ഇദം പ്രഥമമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റും പെനാല്‍റ്റി ഷൂട്ടൗട്ടും കൗതുകരമായി. പെരുന്നാള്‍ തലേന്ന് രാത്രി മനാമ കെ എംസി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റില്‍ അറുപതില്പരം കുടുംബങ്ങള്‍ പങ്കെടുത്തു. വനിതാ വിഭാഗം പ്രവര്‍ത്തകരായ ഫിര്‍ദൗസി ഷജീര്‍, ആസഫ മുനീര്‍, ജാസിറ ഫൈസല്‍, സീബ മൊയ്ദീന് തുടങ്ങിയവര്‍ മെഹന്തി ഫെസ്റ്റിന് നേതൃത്വം നല്കി. കെ എം സി സി സംസ്ഥാന ഭാരവാഹികളായ പി.വി.സിദ്ദീക്ക് , കെ.പി.മുസ്തഫ, തുടങ്ങിയവരും മാസില്‍ പട്ടാമ്പി, അഹമ്മദ് …