സിഡ്നി: ഭാഷയ്ക്കും മൂല്യങ്ങള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്ന ധാരണ നിലനില്‍ക്കുമ്പോഴും പുതു തലമുറ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട. സിഡ്നി സാഹിത്യവേദി സംഘടിപ്പിച്ച കാവ്യസന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഡ്നിയില്‍ നടന്ന കാവ്യസന്ധ്യ മലയാള ഭാഷയുടെ ആഘോഷമാണ്. ഭാഷയുടെ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ ഭാഷയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാവ്യസന്ധ്യയില്‍ ജേക്കബ് തോമസ്, ജയിംസ് ചാക്കോ, സന്തോഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സുഹറ ഫൈസല്‍ മുരുകന്‍ കാട്ടാക്കടയുടെ ‘സൂര്യകാന്തി നോവ്’ എന്ന കവിത അവതരിപ്പിച്ചു.