മസ്‌കത്ത്: മാര്‍ത്തോമ്മാ സഭയുടെ ഗള്‍ഫ് മേഖലയിലെ ഇടവകകളെ പങ്കെടുപ്പിച്ചുള്ള 19-ാമത് മാര്‍ത്തോമ്മാ യൂത്ത് കോഫറന്‍സ് (യുവജന സംഗമം) മസ്‌കത്തില്‍ തുടങ്ങി.ഒമാന്‍ മാര്‍ത്തോമ്മാ ഇടവക ആതിഥ്യമരുളുന്ന കോഫറന്‍സില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇരുപതോളം പള്ളികളില്‍ നിന്നുമായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
കോഫറന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പുനീത് ശര്‍മ്മ നിര്‍വ്വഹിക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിന്റെ വിവിധ സെഷനുകളില്‍ റിട്ട. ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്, പദ്മശ്രീ സിസ്റ്റര്‍ സുധാ വര്‍ഗീസ്, ഫാദര്‍ ബോബി ജോസ് കട്ടിക്കാട്, സുഭാഷ് ചന്ദ്രന്‍, ഡോ. അക്കായ് പദ്മശാലി, റവ. ബോബി മാത (കുവൈറ്റ്), സന്തോഷ് ജോര്‍ജ്, ജെസന്‍ ജോസഫ് തുടങ്ങി പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ബൈബിള്‍ ക്ലാസുകള്‍, എഴുത്തുപുര, അനുഭവസാക്ഷ്യം, ടാലന്റ് നൈറ്റ്, സംഗീത ക്ലാസുകള്‍ എന്നിവയും അരങ്ങേറും. 13 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി കിഡ്സ് കോഫറന്‍സും ക്രമീകരിച്ചിട്ടുണ്ട്.
ഫ്ളക്സുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചും വീണ്ടും പയോഗിക്കാവുന്ന പേപ്പര്‍ മാത്രം ഉപയോഗിച്ചും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുതും ജൈവനീതിയില്‍ അടിസ്ഥാനമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതുമാകും ഈ വര്‍ഷത്തെ കോഫറന്‍സെന്ന് സംഘാടകര്‍ അറിയിച്ചു.
കോണ്‍ഫറന്‍സ് രക്ഷധികാരി റൈറ്റ് റവ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, റവ. ജാക്സണ്‍ ജോസഫ്, റവ. ജോണ്‍സന്‍ വര്‍ഗീസ്, ബേബി ജോണ്‍, സന്തോഷ് കോവൂര്‍, സ്റ്റാന്‍ലി വി സണ്ണി, സിബി യോഹന്നാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.