യു.എ.ഇ.യിലെ നിക്ഷേപകരില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം

17 second read

ദുബായ്: യു.എ.ഇ.യിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവരില്‍ ഇന്ത്യക്കാര്‍ക്ക് രണ്ടാം സ്ഥാനം. യു.എ.ഇ. പൗരന്മാരാണ് ഒന്നാമതുള്ളത്.
2016 ജനുവരി മുതല്‍ 2017 ജനുവരി വരെ ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തിയ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യന്‍ നിക്ഷേപകര്‍ രണ്ടാം സ്ഥാനത്തുള്ളത്. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ കണക്കനുസരിച്ച് 20.4 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപമാണ് ഈ കാലയളവില്‍ ഇന്ത്യക്കാര്‍ ഇവിടെ നടത്തിയത്. തൊട്ടടുത്ത സ്ഥാനം പാകിസ്താനാണ്. ഏഴ് ബില്യന്‍ ദിര്‍ഹമാണ് അവര്‍ നിക്ഷേപിച്ചത്.

ഇന്ത്യക്കാരായ നിക്ഷേപകര്‍ ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്നതായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്രെന്‍ പറഞ്ഞു. ദുബായ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ 217 രാജ്യങ്ങളില്‍ നിന്നായി മൊത്തം 151 ബില്യന്‍ ദിര്‍ഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുന്ന യു.എ.ഇ.യുടെ ശക്തമായ നിയന്ത്രണമാണ് ഇതിനു കാരണം. ഇന്ത്യ, പാകിസ്താന്‍, സൗദി അറേബ്യ, ബ്രിട്ടീഷ് നിക്ഷേപകര്‍ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. കഴിഞ്ഞ കാലയളവില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ 20.6 ബില്യണ്‍ ദിര്‍ഹത്തില്‍ 10,628 ഇടപാടുകള്‍ നടത്തിയപ്പോള്‍ പാക് പൗരന്മാര്‍ ഏഴ് ബില്യന്‍ ദിര്‍ഹമിന്റെ 5,398 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തി. സൗദി അറേബ്യക്കാര്‍ 12.5 ബില്ല്യന്‍ ഡോളര്‍ ചെലവില്‍ 5,366 ഇടപാടുകളുമായി ഗള്‍ഫ് രാജ്യങ്ങളുടെ പ്രാതിനിധ്യം അറിയിച്ചു. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് 4,188 ഇടപാടുകളാണുണ്ടായിരുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…