‘വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ സ്നേഹസംഗമം’ സംഘടിപ്പിച്ചു

17 second read

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ സ്നേഹസംഗമം’ സംഘടിപ്പിച്ചു. മംഗഫ് കല സെന്ററില്‍ മേഖലാ പ്രസിഡന്റ് പി.ബി.സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി എം.പി.മുസ്ഫര്‍ സ്വാഗതം പറഞ്ഞു. കല കുവൈത്ത് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍, ആക്ടിങ് സെക്രട്ടറി പ്രസീത് കരുണാകരന്‍, വനിതാ വേദി ജനറല്‍ സെക്രട്ടറി ടോളി പ്രകാശ്, കലയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ടി.വി.ഹിക്മത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നാസര്‍ കടലുണ്ടി, ജ്യോതിഷ് ചെറിയാന്‍ എന്നിവര്‍ പരിപാടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണങ്ങള്‍ വിഷയമാക്കി അബുഹലീഫ മേഖലയിലെ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ തെരുവ് നാടകം ‘ഫാസിസം ഇരകളെ തേടുന്നു’ വേദിയില്‍ അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് സ്നേഹ ദീപം തെളിയിച്ചാണ് പരിപാടി സമാപിച്ചത്. കേന്ദ്ര കമ്മിറ്റി അംഗം ജിതിന്‍ പ്രകാശ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേഖലാ എക്സിക്യൂട്ടീവ് അംഗം മണിക്കുട്ടന്‍ നന്ദി രേഖപ്പെടുത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…