മെഹന്തി ഫെസ്റ്റും പെനാല്‍റ്റി ഷൂട്ടൗട്ടും ശ്രദ്ധേയമായി

17 second read

മനാമ : ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി കെ എം സി സി ഇദം പ്രഥമമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റും പെനാല്‍റ്റി ഷൂട്ടൗട്ടും കൗതുകരമായി. പെരുന്നാള്‍ തലേന്ന് രാത്രി മനാമ കെ എംസി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റില്‍ അറുപതില്‍പരം കുടുംബങ്ങള്‍ പങ്കെടുത്തു.

വനിതാ വിഭാഗം പ്രവര്‍ത്തകരായ ഫിര്‍ദൗസി ഷജീര്‍, ആസഫ മുനീര്‍, ജാസിറ ഫൈസല്‍, സീബ മൊയ്ദീന്‍ തുടങ്ങിയവര്‍ മെഹന്തി ഫെസ്റ്റിന് നേതൃത്വം നല്‍കി. കെ എം സി സി സംസ്ഥാന ഭാരവാഹികളായ പി.വി.സിദ്ദീക്ക് , കെ.പി.മുസ്തഫ, തുടങ്ങിയവരും മാസില്‍ പട്ടാമ്പി, അഹമ്മദ് കണ്ണൂര്‍, മുനീര്‍ ഒഞ്ചിയം, അന്‍വര്‍ വടകര, യസീദ് മലയമ്മ, ഹുസൈന്‍ വടകര, എന്നിവരും പരിപാടിക്കു മേല്‍നോട്ടം വഹിച്ചു. ഫെസ്റ്റില്‍ പങ്കെടുത്ത ഡിസൈനര്‍മാര്‍ക്കും കുട്ടികള്‍ക്കും ഉപഹാരങ്ങളും നല്‍കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…