തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്ക’ത്തിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും. രാജ്യത്ത് ഇന്ന് വരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാമ്പയിന് ഇതായിരിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് പറഞ്ഞു. പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി മൂന്നര മീറ്റര്‍ നീളവും ഒരുമീറ്റര്‍ വീതിയുമുള്ള വെള്ള ബാനറില്‍ സെക്ച്ച് പേന കൊണ്ടുള്ള ഒപ്പു ശേഖരിക്കും. ഒരു ബൂത്തില്‍ നിന്ന് കുറഞ്ഞത് 500 ഒപ്പുകള്‍ ശേഖരിക്കുമെന്ന് ജാഥാ ഉപസമിതി കണ്‍വീനര്‍ വി.ഡി.സതീശന് പറഞ്ഞു.ബാനറുകളെല്ലാം …