തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് എല്‍ഡിഎഫിന്റെ നേട്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണ്. രാഷ്ട്രീയനേട്ടം എല്‍ഡിഎഫിനാണെന്നും കോടിയേരി പറഞ്ഞു.
എല്‍ഡിഎഫിന് 140-ാം മണ്ഡലം മാത്രമാണ് വേങ്ങരയെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചുവെന്ന് തന്നെയാണ് തെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. സോളാര്‍ ഈ തെരെഞ്ഞെടുപ്പിലല്ല, ഭാവി തെരെഞ്ഞെടുപ്പിലാണ് പ്രതിഫലിക്കുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വേങ്ങര ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സോളാറിന്റെ പ്രഖ്യാപനം അഴിമതിയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവര്‍ക്ക് എതിരായിരുന്നു.വോട്ടെടുപ്പില്‍ സോളാര്‍ പ്രതിഫലിച്ചെന്ന് വി.എസ്. പറഞ്ഞു.