രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

1 second read

 

പത്തനംതിട്ട: രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിയുടെ യുദ്ധമുറ വാളും കത്തിയുമെടുത്തല്ല, ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയുടെ പത്തനംതിട്ടയിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യ. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണിത്. മോദി അധികാരത്തില്‍ വന്നാല്‍ ക്രിസ്ത്യന്‍ മുസ്ലിം പള്ളികള്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രചാരണം. മൂന്നര വര്‍ഷമായിട്ടും ഇന്ത്യയില്‍ ഒരുപള്ളികള്‍ക്ക് നേരെപോലും ഒരു ആക്രമണവും നടന്നില്ല.

മോദിയുടെ വികസന സ്വപനം രാജ്യം മുഴുവന്‍ ഏറ്റുവാങ്ങി. നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ 67% ആളുകള്‍ക്കും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളില്ലായിരുന്നു. നാലേമുക്കാല്‍കോടി കക്കൂസുകളാണു സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയത്. ഇപ്പോള്‍ ഇന്ത്യയിലെ 69% ആളുകള്‍ക്കും കക്കൂസുകള്‍ ഉണ്ട്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും മാത്രമല്ല എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ലക്ഷ്യമാണ്.

2022 ആകുമ്പോഴേക്കും സകലര്‍ക്കും വീടു പണിതു നല്‍കാനാണു മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നരകോടി എല്‍പിജി കണക്ഷനാണ് സൗജന്യമായി നല്‍കുന്നത്. മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടിയാണു നിലകൊള്ളുന്നത് എന്ന് ഇതില്‍നിന്നു വ്യക്തമാണ്. മൂന്നര വര്‍ഷത്തെ മോദി ഭരണത്തില്‍ ഒരു അഴിമതിപോലും കേന്ദ്രമന്ത്രിമാര്‍ക്കെതിരെയില്ല. മോദിയുടെ സ്വപ്നം കേരള ജനത ഏറ്റെടക്കുന്ന കാലം അടുത്തെത്തി എന്നതിനു തെളിവാണു ജന രക്ഷാ യാത്രയ്ക്കു ലഭിക്കുന്ന സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…