ശബരിമല:എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷുപൂജക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
അഭിമുഖത്തിന് ശേഷം 14 പേരെയാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.