കൊടുമണ്‍ : സഹജീവികളെ സ്നേഹിക്കുന്നത് ഒരു കടമയാണെന്ന് തിരിച്ചറിയണമെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് ഫാ.റോയി മാത്യു വടക്കേല്‍ പറഞ്ഞു.അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ അനുബന്ധ സ്ഥാപനമായി കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് തുടങ്ങിയ അഭകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുന്നാമ്മ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനീത് ആനന്ദ്,ആരതി, ലീലാമണി വാസുദേവന്‍,മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയന് നായര്‍, ജനമൈത്രി സി.ആര്.ഒ എസ്.ഐ മുഹമ്മദാലി,രാജേഷ്തിരുവല്ല,വിജയരാജന്‍,സി വി ചന്ദ്രന്,ജയപ്രസാദ്,മോഹനന്, ജി.അനില്‍കുമാര്‍,പ്രിയദര്‍ശന എന്നിവര്‍ പ്രസംഗിച്ചു.