അടൂര്‍: രാജ്യം കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരന്‍ പ്രധാനമന്ത്രി മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തിന് അടൂരില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ജനതയുടെ നിയമാനുസൃതവും ഭരണഘടനാപരമായും ലഭിച്ച അവകാശങ്ങള്‍ക്ക് നേരെ മോദി സര്‍ക്കാരിന്റെ സമീപനം തികഞ്ഞ അസംബന്ധമാണ്.തമ്മില്‍ തല്ലുന്ന മുന്നണിയായി ഇടതു മുന്നണി മാറി കഴിഞ്ഞിരിക്കുന്നു. നവ കേരളം സൃഷ്ടിക്കാനായി അധികാരത്തില്‍ വന്നവര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. ട്രഷറികളില്‍ പണമില്ലാത്ത അവസ്ഥയാണ്. സോഫ്റ്റ് വെയര്‍ തകരാറാണെന്നാണ് ജീവനക്കാര്‍ പറയുന്നതെങ്കിലും സര്‍ക്കാരിന്റെ സോഫ്റ്റ് വെയര്‍ തകരാറായതാണ് പ്രശ്‌നമെന്ന് ചെന്നിത്തല പറഞ്ഞു.
വികസന രംഗത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഉത്ഘാടനം ചെയ്യുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.സര്‍ക്കാരിന്റെ ഏറ്റവും വലിയ ശത്രു കാനം രാജേന്ദ്രനാണ്.അദ്ദേഹം ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോ എന്നതിലും സംശയമുണ്ട്. ഇടതു ഗവണ്‍മെന്റിന്റെ കൂട്ടുത്തരവാദിത്വം നഷ്ടമായിരിക്കുന്നു. യു ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ തോപ്പില്‍ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി., ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, സെക്രട്ടറി അഡ്വ. പഴകുളം മധു, തേരകത്ത് മണി, കെ.പ്രതാപന്‍,ഏഴംകുളം അജു ,പഴകുളം ശിവദാസന്‍, ടി.എന്‍. തൃദീപ്, അഡ്വ.ബിജു വര്‍ഗീസ്, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, സുധാ കുറുപ്പ് ,എസ്.ബിനു, ആനന്ദപ്പള്ളി സുരേന്ദ്രന്‍, ബിജിലിജോസഫ്,മനു തയ്യില്‍ ,ജോസ് പെരിങ്ങനാട്, എന്നിവര്‍ പ്രസംഗിച്ചു.