നിറഞ്ഞ കൈയ്യടി താന്‍ പാടിയ പാട്ടിനാണെന്നറിയാന്‍ അവന്‍ കുറെ സമയമെടുത്തു. കാരണം എന്തും അവന് മനസിലാകണമെങ്കില്‍ കുറച്ചു സമയം കഴിയണം’വൈകല്യമോ എന്ന് ചോദിച്ചാല്‍ കാഴ്ചയില്‍ അതു തെളിയിക്കാന്‍ സാധ്യമല്ല. കൊടുമണ്ണിലെ പുറംപോക്ക് ഭൂമിയിലെ രഘുവിന്റെയും ശ്രീലതയുടെയും മൂത്ത മകന്‍ രാഹുലിന്റെ ജീവിതമാണിത്. ഡിഫ്രന്റലി ഡിസേബിള്‍ഡായ കുട്ടികള്‍ക്കായ് കോന്നിയില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടു പാടി ഒന്നാം സ്ഥാനം നേടിയ അടൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പത്താംതരക്കാരന്‍ പാടിയ പാട്ട് സത്യത്തില്‍ അവന്റെ ജീവിതാനുഭവമായിരുന്നു.” ഉമ്പായി കുച്ചാണ്ട് പ്രാണന്‍ കത്തണമ്മാ” ”വായല പൊട്ടിച്ച് പാപ്പുണ്ടാക്കെന്റമ്മാ’ ആസ്തമ രോഗിയായ പിതാവു് മരണശയ്യയില്‍, മാതാവ് മനോ ദൗര്‍ബല്യത്താല്‍ രോഗാതുരയായ്.ആകെ തുണ, അഞ്ചു വയസ്സുകാരന്‍ അനന്തു, പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞ ഈ കുടുംബത്തെ 2014-ല്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. രഘു ഏതാനം മാസങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞു. ശ്രീലത ചികിത്സയിലാണ്. രാഹുല്‍ നഷ്ടമായ പഠനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അനന്ദു മൂന്നാം ക്ലാസ്സിലും ‘ തനിക്ക് കിട്ടിയ അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും എന്താണെന്നൊന്നും രാഹുലിന് മനസിലായില്ല. സമ്മാനം കിട്ടിയെന്ന് മാത്രമറിയാം’ കിട്ടിയ സമ്മാനം സുരക്ഷിതമായി മഹാത്മയുടെ ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ ഏല്പിച്ചു’ ഇനിയും മത്സരമുണ്ടെന്ന് ടീച്ചര്‍ പറഞ്ഞുവെന്ന് അറിയിച്ചു. മഹാത്മയിലെ ഓരോ പ്രവര്‍ത്തകരും അച്ഛനമ്മമാരും രാഹുലിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിപ്പിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ കുത്തനുജന്‍ അനന്തു ഓടി വന്ന് കണ്ണീരൊപ്പി .സങ്കട കടല്‍ നെഞ്ചിലൊളിപ്പിച്ച് സമൂഹത്തില്‍ ഇനിയും ഇത്തരം എത്രയോ കുട്ടികള്‍, അവരുടെ കഴിവുകള്‍ തിരിച്ചറിയാതെ പലപ്പോഴും പിന്നാമ്പുറങ്ങളിലേക്ക് പിന്തള്ളപ്പെടുന്നു. 0473422013 മഹാത്മ അടൂര്‍
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…