കോഴിക്കോട്: നിപ്പ വൈറസ് പകര്‍ത്തിയത് വവ്വാലുകളാണെന്നു പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. സാംപിളുകള്‍ ഭോപ്പാലിലെ അതിസുരക്ഷാ ലാബില്‍ പരിശോധിക്കും. മൃഗങ്ങളില്‍ ഇതുവരെ വൈറസ് ബാധ കണ്ടെത്താനായിട്ടില്ലെന്നും വൈറസിന്റെ ഉറവിടം സംബന്ധിച്ച് വെള്ളിയാഴ്ച സ്ഥിരീകരണം നല്‍കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നിപ്പ വൈറസിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വൈറസ് ബാധ പ്രാദേശികമായി ഒതുങ്ങുന്നതാണെന്നു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഡി.ടി.മൗര്യ പറഞ്ഞു. എല്ലാ വവ്വാലുകളും വൈറസ് വാഹകരല്ലെന്നും വവ്വാലുകളില്‍ത്തന്നെ വളരെ ചെറിയൊരു വിഭാഗം മാത്രമാണു നിപ്പ വൈറസ് വാഹകരാകുന്നതെന്നും ഈ …