തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആയതിനാല്‍ പൊതുജനങ്ങള്‍ പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തുന്നതാണ്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണര്‍, പബ്ലിക് ടാപ്പുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളിലും പച്ചക്കറി, പഴ വര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ജ്യൂസ് കടകള്‍ തുടങ്ങി വെള്ളവും പഴവര്‍ഗങ്ങളും ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും. പഴകിയതും പക്ഷിമൃഗാദികള്‍ ഭക്ഷിച്ച് ബാക്കി വന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തുന്ന പക്ഷം ആയത് ശാസ്ത്രീയമായി നശിപ്പിക്കുന്നതാണ്. സ്‌ക്വാഡുകളുടെ സുഗമമായ നടത്തിപ്പിന് ജില്ലകളില്‍ ആവശ്യമായ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തപക്ഷം അടുത്തുള്ള ജില്ലകളില്‍ നിന്നും മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡുകളില്‍ നിന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുതാണ്.
ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്കം ഐ.എ.എസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
മലിനജലം യാതൊരു കാരണവശാലും ഭക്ഷ്യയോഗ്യമാക്കരുത്. പഴം, പച്ചക്കറി എന്നിവ കേടുവന്നതോ പക്ഷികളോ മറ്റു ജീവികളോ കടിച്ചതോ ഭക്ഷിച്ചതോ ആയവ ഉപയോഗിക്കരുത്. ജ്യൂസ് നിര്‍മ്മിക്കുന്നതിന് ഭക്ഷ്യയോഗ്യമായ പഴവര്‍ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധകള്‍ നടത്തുവാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളം, പഴം, പച്ചക്കറികള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളോ പരാതികളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.
കോഴിക്കോട്
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍(ഇന്റലിജന്‍സ്),
കോഴിക്കോട് : 8943346197
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, കോഴിക്കോട്: 8943346191
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, വടകര സര്‍ക്കിള്‍ : 8943346563
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, ഏലത്തൂര്‍ സര്‍ക്കിള്‍ : 7593873303
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കുറ്റ്യാടി സര്‍ക്കിള്‍ : 9072639569
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, ബേപ്പൂര്‍ സര്‍ക്കിള്‍ : 8943346611
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, ബാലുശ്ശേരി സര്‍ക്കിള്‍ : 7593873326
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, നാദാപുരം സര്‍ക്കിള്‍ : 8943346563
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കോഴിക്കോട് നോര്‍ത്ത്
സര്‍ക്കിള്‍ : 8943346563
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കുന്ദമംഗലം സര്‍ക്കിള്‍ : 8943346564
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, പേരാമ്പ്ര സര്‍ക്കിള്‍ : 8943346566
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കൊയിലാണ്ടി സര്‍ക്കിള്‍ : 8943346566
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കോഴിക്കോട് സൗത്ത്
സര്‍ക്കിള്‍ : 8943346612
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കൊടുവള്ളി സര്‍ക്കിള്‍ : 7593873321
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, തിരുവനമ്പാടി സര്‍ക്കിള്‍ : 7593873328
മലപ്പുറം.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, മലപ്പുറം : 8943346190
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, മലപ്പുറം സര്‍ക്കിള്‍ : 8943346559
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, വേങ്ങര സര്‍ക്കിള്‍ : 7593873312
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കൊണ്ടോട്ടി സര്‍ക്കിള്‍ : 9072627304
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, മഞ്ചേരി സര്‍ക്കിള്‍ : 8943346560
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, ഏറനാട് സര്‍ക്കിള്‍ : 7593873306
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, തിരൂര്‍ സര്‍ക്കിള്‍ : 7593873333
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, താനൂര്‍ സര്‍ക്കിള്‍ : 7593873338
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, തിരൂരങ്ങാടി സര്‍ക്കിള്‍ : 8943346562
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കോട്ടയ്ക്കല്‍ സര്‍ക്കിള്‍ : 7593873343
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, പൊന്നാന്നി സര്‍ക്കിള്‍ : 8943346561
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, മങ്കട സര്‍ക്കിള്‍ : 8943346614
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, വണ്ടൂര്‍ സര്‍ക്കിള്‍ : 7593873337
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, നിലമ്പൂര്‍ സര്‍ക്കിള്‍ : 9072627303
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, പെരുന്തല്‍മണ്ണ സര്‍ക്കിള്‍: 7593873305
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, വള്ളിക്കുന്ന് സര്‍ക്കിള്‍ : 7593873311
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, തവനൂര്‍ സര്‍ക്കിള്‍ : 7593873308