തിരുവനന്തപുരം: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഈ മാസം 23 നാണ് ചടങ്ങ്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. കുമാരസ്വാമിയുടേയും മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടേയും ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, മായാവതി, ചന്ദ്രശേഖര്‍ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിലവരുള്‍പ്പെടെ പ്രതിപക്ഷ ദേശീയ നേതാക്കളെയും കോണ്‍ഗ്രസും എസ്ജെഡിയും ക്ഷണിച്ചിട്ടുണ്ട്.