പത്തനംതിട്ട: ജില്ലയില്‍ എന്‍.സി.പി പിളര്‍ന്നു. മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ പാര്‍ട്ടി അച്ചടക്ക സമിതിയംഗവുമായ കരിമ്പനാക്കുഴി ശശിധരന് നായര്‍ അടക്കം നൂറോളം പ്രവര്‍ത്തകര്‍ രാജി വച്ച് കേരളാ കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നു. രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കരിമ്പനാക്കുഴി പാര്‍ട്ടി വിടുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ നീക്കിയ ശേഷം പുതിയ ഭാരവാഹിത്വം ഒന്നും നല്‍കിയിരുന്നില്ല. ജില്ലയില്‍ പ്രവര്‍ത്തനം നിര്‍ജീവമായ സാഹചര്യത്തില്‍ പാര്‍ട്ടി വിടുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക സമിതിയംഗമാക്കി നിയമിച്ചത്. തന്നോട് ആരും അഭിപ്രായം ചോദിച്ചില്ല. ഇങ്ങനെ ഒരു ഭാരവാഹിത്വം ലഭിച്ചെന്ന് …