ജനകീയ പ്രതിഷേധം തുടരുന്നതിനിടെ ടാര്‍ മിക്‌സിംഗ് പ്ലാന്റിലേക്ക് ആവശ്യമായ യന്ത്രങ്ങള്‍ കിന്‍ഫ്രാ പാര്‍ക്കില്‍ എത്തിച്ച് ധനമന്ത്രിയുടെ സഹോദരന്‍; നീക്കം രഹസ്യമായി പോലീസ് സുരക്ഷയോടെ..

1 second read

അടൂര്‍: ജനകീയ പ്രതിഷേധം തുടരുന്നതിനിടെ ഏനാദിമംഗലം പഞ്ചായത്തിലെ ള്ളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് ആരംഭിക്കുന്നതിനുള്ള യന്ത്രങ്ങള്‍ രഹസ്യമായി എത്തിച്ച് ധനമന്ത്രിയുടെ സഹോദരന്‍ കലഞ്ഞൂര്‍ മധു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് പോലീസ് സുരക്ഷയോടുകൂടി യന്ത്രങ്ങള്‍ എത്തിച്ചത്.നേരത്തെ ഇവ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ തടയുകയും തുടര്‍ന്ന് അനിശ്ചിതകാല സമരം പ്രദേശത്ത് നടന്നു വരികയുമായിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ പോലീസ് സുരക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ അറിവോടെയാണ് ഈ രഹസ്യം നീക്കം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. സിപിഎം മന്ത്രിയുടെ സഹോദരനായതിനാല്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന് ഏരിയാ – ജില്ലാ കമ്മിറ്റികള്‍ ഒത്താശ ചെയ്തിരുന്നു.എന്നാല്‍ പ്രാദേശിക സിപിഎം-ഡി വൈഎഫ്‌ഐ നേതൃത്വം സമരത്തിന്റെ മുന്‍നിരയില്‍ ഇറങ്ങി. പിന്മാറിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തു വെച്ച് ആരോപിച്ച് പ്രാദേശിക നേതൃത്വം പിന്‍വലിയാന്‍ നോക്കി. വിവരം വാര്‍ത്തയായതോടെ പോയതിനേക്കാള്‍ വേഗത്തില്‍ സമരപ്പന്തലില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രദേശവാസികളെയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെയും അവഗണിച്ച് വീണ്ടും ധനമന്ത്രിയുടെ സഹോദരനായ വ്യവസായിക്ക് പിന്തുണ നല്‍കാന്‍ ഒരുങ്ങിയ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സമരം ശക്തമാക്കുമെന്ന് സമര സമിതി നേതാക്കളും പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…