ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്: എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല: വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കും: ഞങ്ങളുടെ ഓഫീസ് അടിച്ചു തകര്‍ത്താന്‍ നോക്കി നില്‍ക്കില്ലെന്ന് കെ. മുരളീധരന്‍

0 second read

കോഴിക്കോട്: ഞങ്ങളുടെ ഓഫീസ് തകര്‍ത്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് കെ മുരളീധരന്‍ എംപി.”കൊലപാതകത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കല്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ല.

ദൗര്‍ഭാഗ്യവശാല്‍ സംഭവം ഉണ്ടായപ്പോള്‍ അതിന്റെ പേരില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും. അങ്ങനെ തിരിച്ചടിക്കുമ്ബോള്‍ കേരളം കലാപഭൂമിയാകും, കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓര്‍ക്കണം. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തില്‍ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

കേരളത്തില്‍ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആഗ്രഹം. ഗാന്ധിയന്‍ സിദ്ധാത്തില്‍ നിന്ന് ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…