അടൂര്‍: പോലീസ് സംരക്ഷണത്തിനുള്ള കോടതി ഉത്തരവ് നേരത്തെ ലഭിച്ചിട്ടും ഏനാദിമംഗലം കിന്‍ഫ്രാ പാര്‍ക്കിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിലേക്ക് ആവശ്യമായ യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം നടത്താതിരുന്നത് പ്രമുഖ ജ്യോതിഷന്റെ നിര്‍ദ്ദേശ പ്രകാരം.
കര്‍ക്കിടക മാസത്തില്‍ ഏത് വിദേനയുള്ള ശ്രമം നടത്തിയാലും പരാജയപ്പെടും, അതിനാല്‍ കര്‍ക്കിടക രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കെത്തുന്നചിങ്ങം രവി സംക്രമത്തില്‍ യന്ത്രങ്ങള്‍ എത്തിക്കാനായിരുന്നു പ്രമുഖ ജ്യോതിഷന്‍ ധനമന്ത്രിയുടെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന് നല്‍കിയ നിര്‍ദ്ദേശം.ഇത് പ്രകാരമാണ് പുലര്‍ച്ചെ രണ്ട് മണിയോടെ സിപിഎം നേതാക്കളുടെ മൗനാനുവാദത്തോടെ യന്ത്രങ്ങള്‍ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് യന്ത്രങ്ങള്‍ എത്തിക്കുന്നതിന് മുമ്പായി ക്വാറന്റയ്‌നില്‍ പോയതും ദുരൂഹത വര്‍ദ്ദിപ്പിക്കുന്നു.
എന്നാല്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രദേശവാസികളുടെയും ജനകീയ സമര സമിതിയുടെയും തീരുമാനം