അടൂര്‍: ഒരു കി.മീറ്റര്‍ പൊതുമരാമത്ത് റോഡ് നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തുക 75 ലക്ഷം. നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ 62 ലക്ഷത്തിന് റോഡ് പൂര്‍ത്തിയായി. ഒരു മാസം തികയുന്നതിന് മുന്‍പ് റോഡിന്റെ ഉപരിതലം പൊളിഞ്ഞ് ഇളകാനും തുടങ്ങി. ടാറിങ്ങില്‍ വന്‍ അഴിമതി ആരോപിച്ച് നാട്ടുകാര്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്കി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്, കടമ്പനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന കുണ്ടോം വെട്ടത്ത് മലനട- ഗണേശവിലാസം അടയപ്പാട് റോഡാണ് 62 ലക്ഷത്തിന് …