സി പി എം അടൂര്‍ ഏരിയാ സമ്മേളനത്തില്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എക്ക് എതിരെ രൂക്ഷ വിമര്‍ശനം

0 second read

തെങ്ങമം: സി പി എം അടൂര്‍ ഏരിയാ സമ്മേളനത്തില്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എക്ക് എതിരെ രൂക്ഷ വിമര്‍ശനം. എം.എല്‍.എ ഇടതുപക്ഷത്തിന്റ്‌റെ എംഎല്‍ എ അല്ലാതെ സി പി ഐ യുടെ എം എല്‍ എ ആയി മാറിയെന്നാണ് ഉണ്ടായപൊതുവിമര്‍ശനം. ഇടതുഗവണ്‍മെന്റ് അടൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എം എല്‍ എയുടെ നേട്ടമായിട്ടാണ് അവതരിപ്പിക്കുന്നത് .മുന്‍സിപാലിറ്റിയിലും പഞ്ചായത്തുകളിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും മെമ്പര്‍ മ്ര്‍ക്കും ഫണ്ട് അനുവദിച്ചാലും സി പി എം അംഗങ്ങള്‍ക്ക് അനുവദിക്കില്ല. പള്ളിക്കലാറിന്റ്‌റെ നവീകരണമടക്കമുള്ള പൊതുപരിപാടികളില്‍ എം എല്‍ എയുടെ സമീപനം ശരിയായിരുന്നില്ലന്നും വിമര്‍ശനമുണ്ടായി. മണ്ഡലത്തിന്റ്‌റെ പൊതുവായ വികസനത്തില്‍സി പി എം ന് പ്രാമുഖ്യം കിട്ടത്തക്ക തരത്തില്‍ എല്‍ ഡി എഫ് വിളിച്ച് അടിയന്തിരമായി ഇടപെടണം.

സി പിഐ ജില്ലാ നേതൃത്വം പൊതുപരിപാടികളില്‍ സി പി എം നേതാക്കളെ ആക്ഷേപിക്കുന്നത് പതിവായിരിക്കുകയാണന്നും ആക്ഷേപമുണ്ടായി.സോളാര്‍ വിഷയത്തില്‍ ഉരുകിഒലിച്ചു കോണ്‍ഗ്രസ് നാമാ വിശേഷമായെങ്കിലും അത് മുതലെടുക്കാന്‍ തോമസ് ചിണ്ടി വിഷയംമൂലം പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അവസാനം രാജിവെച്ചപ്പോള്‍ അഴിമതിക്കാരനായ തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ സി പി എം ശ്രമിച്ചെന്നും എന്നാല്‍ സിപി ഐയുടെ ആദര്‍ശ നിലപാടാണ് രാജിക്ക് കാരണമായതെന്നുമുള്ള പ്രചരണമാണ് നടന്നത്. ഇത് സി പി എം ന് ദോഷമായി. മുന്നണിയില്‍ നിന്നുകൊണ്ടുള്ള സി പി ഐയുടെ നിലപാട് ശരിയല്ല.
ഭരണത്തിനെതിരെയും വിമര്‍ശനമുണ്ടായി. കെ എസ് ആര്‍ ടി സി നവീകരിക്കുമെന്ന് പറഞ്ഞിട്ട് പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുന്നില്ല. സിവില്‍ സപ്‌ളൈസില്‍ വിലക്കുറവുണ്ടെങ്കിലും പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വന്‍ വിലയാണ്. സാധാരണ ജനങ്ങള്‍ കൂടുതല്‍ പൊതുമാര്‍ക്കറ്റിനെ ആശ്രയിക്കുന്നതിനാല്‍ ഗവണ്‍മെന്റ്‌റിനെ ബാധിക്കുന്നു. നിര്‍മാണമേഖലയില്‍ അനിശ്ചിതാവസ്തതുടരുകയാണ്. സ്വാശ്രയമാനേജ് മെന്റ്കളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിനായില്ലന്നും വിമര്‍ശനമുണ്ടായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…