അടൂര്‍: അടൂരിലെ ജനമൈത്രി കോര്‍ഡിനേറ്റര്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി എന്തും ചെയ്യും. പക്ഷെ ജനമൈത്രി പോലീസും സമിതിയംഗങ്ങളും അറിയത്തില്ലെന്ന് മാത്രം. കഴിഞ്ഞ ദിവസം ഇദ്ദേഹം ഒരു തട്ടിക്കൂട്ട് വാര്‍ത്ത തയ്യാറാക്കിയതിങ്ങനെ.. അടൂര്‍ ജനമൈത്രി പോലീസ് കോ.ഓഡിനേറ്റര്‍ പഴയ പ്രൈവറ്റ് സ്റ്റാന്റില്‍ അവശനിലയില്‍ കണ്ടത്തിയ ആളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കിയതിനു ശേഷം സഹോദരിയെ ഏല്‍പ്പിച്ചതായാണ് ഇന്നിറങ്ങിയ പ്രമുഖ പത്രത്തിലെ വാര്‍ത്ത.പക്ഷെ അവശനിലയില്‍ കണ്ടെത്തി എന്നു പറയുന്നത് ഒരു മാസം മുന്‍പാണെന്നും ഇദ്ദേഹത്തെ തിരക്കിയിറങ്ങിയ സഹോദരി കണ്ടുമുട്ടുകയും ആയിരുന്നു.
ആശുപത്രി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് നടക്കുന്ന ജനമൈത്രി കോ.ഓഡിനേറ്ററും ഒരു ചാരിറ്റി കോഡിനേറ്ററും ചേര്‍ന്ന് ഒരിക്കിയ തിരക്കഥയായിരുന്നു ഈ തിരിച്ചേല്‍പ്പിക്കല്‍. ഈ ജനമൈത്രി കോ.ഓഡിനേറ്റര്‍ ഇത്തരം ആള്‍ക്കാരെ കണ്ടെത്തി വിവരം നല്‍കാന്‍ ആശുപത്രി ജീവനക്കാരുള്‍പ്പെടെയുള്ളവരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിരന്തരം കറങ്ങുന്ന ചാരിറ്റി കോ.ഓഡിനേറ്ററാണ് വിവരം നല്‍കുന്നത്.ലഭിച്ചാല്‍ ഉടന്‍ വന്ന് അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്ത് പത്രത്തില്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കും.പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യം എന്ന് അടുപ്പമുള്ളവര്‍ പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ ജനമൈത്രി സമിതിയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ അറിയാതെയാണ് നല്‍കുന്നതെന്നും ഇതില്‍ ജനമൈത്രി പോലീസിന്റേയോ മറ്റ് സമിതി അംഗങ്ങളുടേയോ പേര് ഇല്ലെന്നും ഈ വാര്‍ത്തയ്ക്ക് ജനമൈത്രിയുമായി യാതൊരു ബദ്ധമില്ലെന്നും അന്വേഷണത്തില്‍ അറിഞ്ഞു. പത്ര വാര്‍ത്തയില്‍ കോഡിനേറ്ററെ ജനമൈത്രി പോലിസ് അംഗം എന്നാണ് കാണിച്ചിരിക്കുന്നത് ഇദ്ദേഹം എന്നാണ് പോലീസ് ആയതതെന്ന് അമ്പരന്നിരിക്കുകയാണ് പോലീസ് ഉള്‍പ്പെടെയുള്ളവര്‍.ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ഇത് നിയമ വിരുദ്ധമാണെന്നും ജനമൈത്രി അംഗങ്ങള്‍ തന്നെ പറയുന്നു. ഇത് കുറച്ചു നാള്‍ മുമ്പ് ഈ ജനമൈത്രി കോഡിനേറ്റര്‍ വന്‍തോതില്‍ വയല്‍ നികത്തിയിരുന്നു.പോലീസിന്റെ ഒത്താശയോടെയാണ് വയല്‍ നികത്താന്‍ ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.