വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍

17 second read

പത്തനംതിട്ട: വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പരാതി. കരുനാഗപ്പള്ളി – പത്തനംതിട്ട സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ കെ.എല്‍.23.ഇ-9131 എന്ന ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് അപമാനിക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് വേണ്ടി സുഹൃത്ത് ആദ്യം പരാതിപ്പെട്ടത്. പിന്നീട് ഡോക്ടറും പരാതി പൊലീസിന് നല്‍കി.

അടൂര്‍ സ്വദേശിനിയായ ഡോക്ടര്‍ പത്തനംതിട്ടയിലെ ഗവ:ആയുര്‍വേദ ഹോസ്പിറ്റലിലാണ് ജോലി. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. ഇന്ന് രാവിലെ അടൂരില്‍ നിന്നും കയറിയ ഡോക്ടര്‍ ഡ്രൈവര്‍ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയില്‍ വിരല്‍ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോള്‍ യാതൊരസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടര്‍ന്നതോടെയാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് അവര്‍ പറഞ്ഞു. ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ വാഹനത്തിന്റെ നമ്ബര്‍ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താന്‍ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലെന്നും പിന്നീട് അതിനു പുറകിലുള്ള നൂലാമാലകള്‍ നേരിടാന്‍ വയ്യാത്തതുകൊണ്ടുമാണ് സുഹൃത്തിന്റെ സഹായം തേടിയത്.

സുഹൃത്തായ ഡോക്ടര്‍ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് ഡോക്ടറും പരാതി നല്‍കിയത്. ഇമെയിലിലൂടെയാണ് പരാതി കൊടുത്തത്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും. സുഹൃത്തിന്റെ പരാതിയില്‍ നടപടിയെടുക്കുന്നത് പുലിവാലാകുമോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു ഈ സാഹചര്യത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ മടിച്ചു. ഇതോടെയാണ് വനിതാ ഡോക്ടര്‍ തന്നെ പരാതി നല്‍കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…