അടൂര്‍:മണ്ണ് മാഫിയ കണ്ണുരുട്ടി റവന്യു ഉദ്യോഗസ്ഥനെ മാറ്റി.അടൂരിലെ മണ്ണ് മാഫിയക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ ശക്തമായ നടപടിക്ക് മേല്‍ ഘടകളില്‍ ശുപാര്‍ശ ചെയ്ത താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസീല്‍ദാരെയാണ് മാറ്റിയത്.താലൂക്ക് ഓഫീസിലെ തന്നെ അപ്രധാനമായ സെക്ഷനിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.അത്രക്കുണ്ട് മണ്ണ് ക്വാറി മാഫിയയുടെ റവന്യു വകുപ്പില്‍ ഉള്ള ബന്ധം.
അടൂരിലെ റവന്യു ഉദ്യോഗസ്ഥര്‍ ഇത്തരം മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണെന്നും ഈ മാഫിയകയാണ് റവന്യു ഭരിക്കുന്നതെന്നും പൊതുവെ അക്ഷേപം ഉണ്ട്. ഇതു കാരണം നിയമവിരുദ്ധമായ മണ്ണെടുപ്പോ പാറ പൊട്ടിക്കലോ നടന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു.ഈ ഉദ്യോഗസ്ഥന്റെ അവസ്ഥ തങ്ങള്‍ക്കും ഉണ്ടാകില്ലേയെന്നും അവര്‍ പറയുന്നു.നേരത്തേ വില്ലേജ് ഓഫീസറായിരുന്നപ്പോള്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് മേടിച്ച വ്യക്തിയാണ് ഈ ഉദ്യോഗസ്ഥന്‍. ജില്ലയ്ക്ക് പുറത്ത് ജോലിചെയ്തിരുന്ന ഈ ഉദ്യോഗസ്ഥന്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അടൂരില്‍ എത്തിയത്.