അടൂര്‍: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം അടൂരില്‍ എത്തും മുന്‍പെ അടൂരിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങി.ഗ്രൂപ്പുകള്‍ നീണാല്‍ വാഴുന്ന അടൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഒപ്പുശേഖരണം പോലും ഗ്രൂപ്പ് തിരിഞ്ഞ് . മണ്ഡലങ്ങളില്‍ ഒപ്പുശേഖരണം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയില്ല. പല മണ്ഡലത്തിലെയും മണ്ഡലം കമ്മിറ്റി പോലും ഇപ്പോള്‍ രണ്ടായിട്ടാണ് കൂടുന്നത്. അടൂരിലെ കെ പി സി സി സെക്രട്ടറി നേതൃത്വം കൊടുക്കുന്ന ഐ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അവര്‍ക്ക് സ്വാധീനമുള്ള പല സ്ഥലങ്ങിലും ഒപ്പുശേഖരണം നടത്തി.
അടൂരില്‍ പടയൊരിക്കത്തിന്റെ പ്രചരണ ബോര്‍ഡുകളില്‍ പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു എം എല്‍ ആയ അടൂര്‍ പ്രകാശിന്റെ പടം ഉള്‍പ്പെടുത്തിയിരുന്നില്ല. ഐ ഗ്രൂപ്പുകാര്‍ പറയുന്നത് എം എല്‍ എ ഇപ്പോള്‍ എ ഗ്രൂപ്പുകാരനാണെന്നും അതിനാലാണ് പടം ഉള്‍ക്കൊള്ളിക്കാഞ്ഞതെന്നും എ ഗ്രൂപ്പുകാര്‍ പറയുന്നത് അദ്ദേഹം പണ്ടു മുതലെ ഐ ഗ്രൂപ്പാണെന്നും പറയുന്നു.പക്ഷെ എന്തു തന്നെ ആയാലും ജില്ലയില്‍ കോണ്‍ഗ്രസ്സിന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കോന്നി മണ്ഡലം മാത്രം വിട്ടുകൊടുക്കാതെ വിജയിച്ച അടൂര്‍ പ്രകാശിനെ ഒഴിവാക്കിയത് ശരിയില്ല എന്ന അഭിപ്രായവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്.
സി പി എം, സി പി ഐ ല്‍ നിന്നും ബി ജെ പിയില്‍ നിന്നുമൊക്കെ ഒരു അവേശത്തിന് കോണ്‍ഗ്രസ്സിലേക്ക് ചാടിപോന്ന പലരും ഏതു ഗ്രൂപ്പില്‍ നില്‍ക്കണമെന്നറിയാതെ ഇപ്പോള്‍ കുഴങ്ങുകയാണ്.കഴിഞ്ഞ ദിവസം തോമസ്സ് ചാണ്ടിയെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തടഞ്ഞ പരിപാടി പോലും പിന്നീട് അതില്‍ പങ്കെടുത്തവരെ ഗ്രൂപ്പ് തിരിച്ച് അഭിനന്ദിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ഇത്തരം തരം താണ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ പരാതി നല്‍കിയാല്‍ പ്രയോജനമില്ലാത്തതിനാല്‍ പലരും കോണ്‍ഗ്രസ്സ് പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണ്. പക്ഷെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ബാങ്കുകളില്‍ സീറ്റുകള്‍ വീതം വയ്ക്കുമ്പോള്‍ ഈ ഗ്രൂപ്പുകള്‍ ഒന്നാകുന്നു എന്ന അത്ഭുത പ്രതിഭാസം നടക്കുന്നതായി നിഷ്പക്ഷരായ പാവം കോണ്‍ഗ്രസ്സുകാര്‍ പറയുന്നു.