അടൂര്‍: മണ്ണുമാഫിയയുമായുള്ള അടൂര്‍ പോലീസിന്റെ അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് കൊണ്ടുവന്ന യുവ മാദ്ധ്യമപ്രവര്‍ത്തകനെതിരെ അടൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം. അടൂര്‍ DYSP, സിഐ, എസ്ഐ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മണ്ണുമാഫിയയെ സഹായിക്കുന്ന വിഷയത്തില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. ആഴ്ചകള്‍ക്കു മുന്‍പ് അടൂര്‍ താലൂക്കില്‍ മാത്രമായി ഒരു ഭൂചലനമുണ്ടായി. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂമി വിണ്ടു കീറി. നിലതെറ്റി പലരും വീണു. എന്നാല്‍ ഇങ്ങനെ ഒരു ഭൂചലനം ഭൂകമ്പ മാപിനിയില്‍ കണ്ടില്ല. അപ്പോള്‍ തന്നെ പരിസ്ഥിതി വാദികളും ഭൗമശാസ്ത്രജ്ഞരും വിധിയെഴുതി …