ആശുപത്രി ആവശ്യങ്ങള്‍ക്ക് അയച്ചുകൊടുത്ത തുക തട്ടിയെടുത്ത് ഫെഡറല്‍ ബാങ്ക്: കാരണം അന്വേഷിച്ചപ്പോള്‍ വിചിത്ര ന്യായങ്ങളുമായി ബാങ്ക് അധികൃതര്‍

5 second read

അടൂര്‍: ആശുപത്രി ആവശ്യങ്ങള്‍ക്ക് അയച്ചുകൊടുത്ത തുക തട്ടിയെടുത്ത ഫെഡറല്‍ ബാങ്കിന്റെ നടപടിപ്രതിഷേധത്തിനിടയാക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് യുവാവ് തന്റെ ബന്ധുവിന് അയച്ചു കൊടുത്ത 1936 രൂപയാണ് ഒറ്റയടിക്ക് ബാങ്ക് പിന്‍വലിച്ചത്.
കാരണം അന്വേഷിച്ചപ്പോള്‍ വിചിത്രന്യായങ്ങളാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായത്.

https://www.facebook.com/adoorvartha/videos/1164488313704977/
7-09-2018ല്‍ അടൂര്‍ കടമ്പനാട് ഫെഡറല്‍ ബാങ്ക് ശാഖയിലേക്കാണ് ബാംഗ്ലൂരില്‍ നിന്ന് നെഫ്റ്റ് വഴി പണമയച്ചത്. ബന്ധു ബാങ്കില്‍ പണമെടുക്കാനായി ചെന്നപ്പോളാണ് ഈ ‘ കള്ളകളി ‘വെളി ച്ചത്തായത്.
ഈ വ്യക്തിയുടെ അക്കൗഡില്‍ കഴിഞ്ഞ കുറച്ചു മാസമായി മാസമായി പണമില്ലെന്ന കാരണം പറഞ്ഞ് 177 രൂപ വീതം 11 തവണയാണ് പണം ഈടാക്കിയത്.
എസ്ബിഐക്കു പോലുമില്ലാത്ത നിയമങ്ങളാണ് ഫെഡറല്‍ ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
ബാങ്കിന്റെ ഈ ജനദ്രോഹ നടപടികള്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…