കൊട്ടാരക്കര: ഐമാള്‍ ഉദ്ഘാടനചടങ്ങില്‍ തിക്കിലും തെരക്കിലും പെട്ട് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കുപറ്റുകയും ചെയ്ത സംഭവത്തില്‍ നടന്‍ ദുല്‍ഖറിന്റെ ട്വിറ്റര്‍പോസ്റ്റ് വൈറല്‍ ആകുന്നു.കൊട്ടാരക്കരയില്‍ ഐമാള്‍ ഉദ്ഘാടന ചടങ്ങില്‍ ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ എടുത്ത സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവച്ച ആരാധകന് ഉപദേശവുമായി ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റാണ് വൈറല്‍യിരിക്കുന്നത്. ഐ മാള്‍ എന്ന വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച ആരാധകനാണ് താരം ഉപദേശം നല്‍കിയത്. തന്നെ കാണാന്‍ എത്തിയ ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ എടുത്ത സെല്‍ഫിയാണ് ആരാധകന്‍ പങ്കുവച്ചത്. ഈ സെല്‍ഫി തന്റെ ഫോണിലാണ് ദുല്‍ഖര്‍ പകര്‍ത്തിയത് എന്ന സന്തോഷം പങ്കിടുകയായിരുന്നു ആരാധകന്‍.
എന്നാല്‍ ആരാധകന്റെ പോസ്റ്റിന് താഴെ ഗൗരവമേറിയ ഉപദേശമാണ് ദുല്‍ഖര്‍ കുറിച്ചത്. നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് എന്നാണ് ആരാധകന്റെ ട്വീറ്റിന് താഴെ മറുപടിയായി ദുല്‍ഖര്‍ കമന്റ് ചെയ്തത്.
ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നരുവാമൂട് പ്രാവച്ചമ്പലം പറമ്പിക്കോണത്ത് വീട്ടില്‍ ഹരി (45) ആണ് മരിച്ചത്.