സെന്‍ട്രല്‍ ബ്യൂറോ(സി.വി കൃഷ്ണകുമാര്‍)
മഹാരാഷ്ട്ര: ശബരിമല സ്ത്രീ പ്രവേശന വിധിയുടെ ‘ബുദ്ധി’കേന്ദ്രം തൃപ്തി ദേശായി ശബരിമലയില്‍ എത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി.തൃപ്തി ദേശായുടെ നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്.
ഈ സാഹചര്യത്തില്‍ തൃപ്തിയുടെ യാത്രയെ തടസ്സപെടുത്താന്‍ കേരളത്തിനകത്തും പുറത്തും അണിയറ നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
നേരത്തെ തീയതി പ്രഖ്യാപിച്ച് അയ്യന്റെ സന്നിധാനത്ത് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന തൃപ്തി ഇപ്പോള്‍ പരസ്യ പ്രതികരങ്ങള്‍ നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഏതു വിദേനയും സന്നിധാനത്ത് എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തൃപ്തി ദേശായി തുടക്കം കുറിച്ചതായി പ്രവാസി ബുള്ളറ്റിന്‍ സെന്‍ട്രല്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ പൂജകള്‍ക്കായി നട തുറക്കുമ്പോഴോ അല്ലെങ്കില്‍ വരുന്ന മണ്ഡലകാലത്തോ ശബരിമലയില്‍ എത്താനുള്ള നീക്കത്തിലാണ് തൃപ്തി ദേശായിയത്രേ!
.
നേരത്തെ ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് സര്‍ക്കാര്‍ ഇടപെട്ട് തൃപ്തി ദേശായിയെ തടയണമെന്ന് പന്തളം രാജകുടുംബം ആവശ്യപ്പെട്ടിരുന്നു.