ഖത്തര്‍: ഡി.എന്‍.ബി.ആക്ടിവേഷന്‍ നമ്പരുകളില്‍ ട്രാന്‍സാങ്ഷന്‍ എസ്.എം.എസ്.ആയി ഓഫര്‍ എസ്.എം.എസ്‌കള്‍ അയച്ച കല്യാണ്‍ ജൂവലേഴ്‌സിനെതിരെ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്‍ഡ്യയ്ക്ക് പരാതി നല്കി. നൂറ് കണക്കിന് മൊബൈല്‍ ഉപഭോക്താക്കള്‍ ട്രായി നിയമപ്രകാരം ഡി.എന്‍.വി. ആക്ടിവേഷന്‍ ഉള്ള മൊബൈല്‍ നമ്പരുകളില്‍ ട്രാന്‍സാങ്ഷന്‍സ് എസ്.എം.എസ് അല്ലാതെ മറ്റ് എസ്.എം.എസുകള്‍ അയയ്ക്കരുതെന്നാണ്. എന്നാല്‍ കഴിഞ്ഞ കുറെമാസങ്ങളായി കേരളത്തിലെ ലക്ഷകണക്കിന് ഡി.എന്‍.ബി. ആക്ടിവേഷനുള്ള മൊബൈല്‍ നമ്പരുകളിലാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ ഓഫര്‍മെസേജുകള്‍ എത്തുന്നത്.അവസാനമായി എത്തിയ കല്യാണ്‍ ജൂവലേഴ്‌സിന്റെ മെസേജ് ഇങ്ങനെ:… ഇതുസംബന്ധിച്ച് ചിലര്‍ അവരവരുടെ മൊബൈല്‍ ഓപ്പറേറ്റര്‍ മാരെ സമീപിച്ചെങ്കിലും അവര്‍ ട്രായിയെ സമീപിക്കുവാനാണ് അറിയിച്ചത്. തുടര്‍ന്ന് 246 മൊബൈല്‍ ഉപഭോക്താക്കള്‍ ട്രായിയ്ക്ക് പരാതി നല്‍കിയത്. ടെലികോം കൊമേഴ്‌സിയല്‍ കമ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രഫറന്‍സ് റെഗുലേഷന്‍സ് 2010 പ്രകാരം യു.സി.സി. റെഡുലേഷന്‍സ് പാലിക്കേണ്ടതാണ്. പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രായി കൈക്കൊള്ളുന്നത്.
അതേസമയം ഡി. എന്‍. ബി. ആക്ടിവേഷന്‍ ഇല്ലാത്ത മൊബൈല്‍ നമ്പരുകളില്‍ പ്രമോഷന്‍ എസ്. എം. എസ്. വഴിമെസേജുകള്‍ അയയ്ക്കാമെന്നാണ്. അതിനും നിരവധി മാനന്ദണ്ഢങ്ങള്‍ പാലിക്കേണ്ടതുണ്ട്. ട്രാന്‍സാങ്ഷന്‍ എസ്. എം.എസ്‌കുള്‍ വഴിസ്ഥാപനത്തിന്റെ പരസ്യ എസ്. എം എസുകള്‍ അയച്ചാല്‍ 1 മുതല്‍ 6 വരെയുള്ള പരാതികള്‍ക്ക് ഘട്ടങ്ങളിലായിട്ടാണ് പരാതികള്‍ക്ക് പെനാല്‍റ്റി നല്‍കുന്നത്. 25000 രൂപ മുതല്‍ 2.5 ലക്ഷം രൂപവരെയാണ് ഫൈന്‍ ഈടാക്കുന്നത്. പിഴ ലഭിച്ചതിന് ശേഷവും ട്രാന്‍സാങ്ഷന്‍ എസ്. എം. എസുകളായി പരസ്യം അയച്ചാല്‍ ഐ.ഡി. ഉള്‍പ്പെടെ ഡിസ്‌കണക്ട് ചെയ്യുമെന്നാണ് യു. സി.സി. റെഡുലേഷന്‍സില്‍ പറയുന്നത്.