അടൂര്‍: കെപി റോഡില്‍ പൊതുമരാമത്ത് ഓഫീസിനുസമീപം തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ച് ഉദ്ഘാടനത്തിനൊരുങ്ങുകയാണ് ഗോപു നന്ദിലത്ത് ജിമാര്‍ട്ട്.മാദ്ധ്യമങ്ങള്‍ക്ക് കോടികള്‍ പരസ്യം നല്‍കി ഉദ്ഘാടന മഹാമഹത്തിനൊരുങ്ങുന്ന ഗോപു നന്ദിലത്ത് ജി-മാര്‍ട്ട് അടൂര്‍ ശാഖയുടെ നിയമലംഘനത്തിനം മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ് അധികാരികള്‍.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മഴയത്ത് ഒരുമരം റോഡിലേക്ക് മുറിച്ചിട്ട് ഗതാഗതകുരുക്ക് ഉണ്ടാക്കിയിരുന്നു.ഇത് മഴയത്ത് കടപുഴകി വീണെന്നാണ് വനംവകുപ്പ് രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനും പോലീസിനും ചില പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ല.പൊതുപാതകളിലെ നിയമലംഘനങ്ങള്‍ക്കെതരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളും പാഴ്വാക്കാകുകയാണ്.
പരസ്യമായി നിയമലംഘനം നടത്തിയിട്ടും ആരും ചോദിക്കാനില്ല എന്നതിന്റെ തെളിവാണ് ഗോപു നന്ദിലത്ത് ജിമാര്‍ട്ട് പ്രാദേശിക എതിര്‍പ്പുകള്‍ മറികടന്ന് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.