ശബരിമല സ്‌പെഷ്യല്‍ ബ്യൂറോ(ജയകുമാര്‍ തിരുമല)
ശബരിമല: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ ഉണ്ടാവുക ഒരുവന്‍ കലാപമെന്ന് സൂചന. ഇതിനായി വന്‍ അണിയറ നീക്കങ്ങളാണ് നടക്കുന്നതെന്നാണ് സൂചന. ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം പോലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം അക്രമാസക്തമായി മാറീയിരുന്നു.ഇതോടെയാണ് ഇന്നലെ രാത്രിയോടെ| 144 പ്രഖ്യാപിച്ചത്. ഇത് നാളെ 12 മണി വരെ തുടരും.നിലക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.
അതേ സമയം സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാന്‍ പലവിധശ്രമങ്ങള്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം തുടരുനെന്നാണ് സൂചന. ഇതിനായി വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടി നിലയ്ക്കല്‍ മുതല്‍ സന്നിധാനത്തു വരെ ഉണ്ടാകാന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരവധി സ്ത്രീകള്‍ ഇതിനോടകം ഈ ഭാഗങ്ങളില്‍ കഴിയുന്നുണ്ട് എന്ന് രഹസ്യവിവരവും ലഭിച്ചിട്ടുണ്ട്.ഇവര്‍ക്ക് പോലീസ് പിന്തുണയുമുണ്ടെത്ര! ആണ്‍വേഷത്തിലടക്കമാണ് സന്നിധാനത്ത് എത്താന്‍ നീക്കങ്ങള്‍ നടക്കുന്നത്‌ത്രെ!