മസ്‌കത്ത്: കല്യാണ്‍ ജൂവലേഴ്‌സ് ആഗോളതലത്തില്‍ നടത്തിയ ഷോപ്പ് ആന്റ് വിന്‍ 25 മേഴ്‌സിഡസ്‌ബെന്‍സ് സി.എല്‍.എ. പ്രചരണപരിപാടിയിലെ വിജയികളെ പ്രഖ്യാപിച്ചെങ്കിലും പലര്‍ക്കും മേഴ്‌സിഡന്‍സ് ബെന്‍സ് ലഭിച്ചിട്ടില്ലെന്ന് പരാതി. ഏപ്രിലില്‍ അക്ഷയതൃതീയ ഓഫറിനോടനുബന്ധിച്ച് ജൂണ്‍ 9നാണ് അവസാനിച്ചത്. ഇന്‍ഡ്യയില്‍ നിന്ന് 10 പേരെയും യു.എ.ഇ.യില്‍ നിന്ന് 7 പേരെയും ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് മൂന്ന് പേരെവീതവും ,കുവൈത്തില്‍നിന്ന് രണ്ട് പേരും വിജയികളായെന്നാണ് ജൂലൈ 4ലെ പ്രമുഖ പത്രങ്ങളില്‍ കൂടി കല്യാണ്‍ ജൂവലേഴ്‌സ് അധികൃതര്‍ അറിയിച്ചത്. തൊട്ടടുത്ത ആഴ്ചകളില്‍ വിജയികള്‍ക്ക് ബെന്‍സ്‌കാറുകളുടെ താക്കോല്‍ കൈമാറുമെന്നുമാണ് അറിയിച്ചിരുന്നതത്രെ! ആഴ്ചകള്‍പോയിട്ട് മാസങ്ങള്‍ ആയിട്ടും കാറിന്റെ താക്കോല്‍ കൈമാറാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് സമ്മാനാര്‍ഹരില്‍ പലരും പറയുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജൂവലറികള്‍ ഓഫറുകളോ സമ്മാനങ്ങളോ നല്‍കണമെങ്കില്‍ ബന്ധപ്പെട്ട നഗരസഭകളുടെ അനുവാദം വാങ്ങേണ്ടതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കാറുകള്‍ ലഭിക്കാത്തത് സംബന്ധിച്ച് ചിലര്‍ ജൂവലറിയുമായിബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ചുള്ള കാലതാമസമാണ് കാറുകളുടെ താക്കോല്‍ കൈമാറാന്‍ വൈകുന്നതത്രെ!
കല്യാണ്‍ 25 മേഴ്‌സിഡന്‍സ് ബെന്‍സ് സി.എല്‍. എ. നല്‍കുന്നു എന്ന് പരസ്യം നല്‍കിയപ്പോള്‍ ചിലര്‍ യു ട്യൂബ് വഴി സംഗതി തട്ടിപ്പാണെന്ന് പുറത്ത് വിട്ട സംഭവം വരെയുണ്ടായി. തുടര്‍ന്ന് അവരെ തേടിപ്പിടിച്ച് വക്കീല്‍നോട്ടീസ് അയച്ച് തട്ടിപ്പല്ലെന്ന് പറയിച്ച് വീഡിയോ അപ്‌ലോഡ് ചെയ്തസംഭവങ്ങളുമുണ്ടായ സാഹചര്യത്തിലാണ് വിജയികളെ പ്രഖ്യാപിച്ചെങ്കിലും പലര്‍ക്കും മേഴ്‌സിഡസ്‌ബെന്‍സ് സി.എല്‍.എ ലഭിച്ചില്ലെന്ന പരാതി ഇവിടെ ശ്രദ്ധേയമാകുന്നത്.
https://www.youtube.com/watch?v=TJUi8glr8bo