കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയില്‍ അടുക്കളയിലെ സ്പെഷല്‍ വിഭവങ്ങള്‍ എത്തിച്ചുനല്കാന് ശ്രമിച്ച സഹതടവുകാരനെ പിടികൂടി. ഉദ്യോഗസ്ഥരുടെ മീന്‍കറി അടിച്ചുമാറ്റി സുനിക്കു നല്കാന് ശ്രമിച്ചതിനാണ് സഹതടവുകാരനെ കയ്യോടെ പിടികൂടിയത്. വിയ്യൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങള്‍ കിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനില്ക്കുമ്പോഴാണു സുനിയുടെ കൂട്ടുകാരന് പിടിക്കപ്പെട്ടത്. ഹഷീഷ് കടത്തുകേസിലെ പ്രതിയാണിയാള്‍. സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഇയാള്‍ക്കു വേണ്ടി ഹാജരാകുന്നതെന്നാണു വിവരം. ഉദ്യോഗസ്ഥര്‍ക്കു വേണ്ടി തയാറാക്കിയ മീന്‍കറി അഴികള്‍ക്കിടയിലൂടെ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിവീണത്. അടുക്കളയ്ക്കു ചേര്‍ന്നുള്ള സെല്ലില്‍ കഴിയുന്ന സുനിക്ക് …