ജിഷക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍; കൊലപാതകക്കുറ്റവും ബലാല്‍സംഗകുറ്റവും തെളിഞ്ഞു. ഐപിസി 449 342,376,302 എന്നീ കുറ്റങ്ങളാണ് അമീറിനുമേലുള്ളത്.ശിക്ഷാ വിധി പിന്നീടുണ്ടാകും.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാര്‍ കേസ പരിഗണിച്ചത്.
രഹസ്യ വിചാരണയ്ക്ക് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
74 ദിവസത്തോളം നീണ്ട വിചാരണയില്‍ 100 ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി 5 പേരെയും വിസ്തരിച്ചു.291 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.കഴിഞ്ഞ മാസം 21നാണ് കേസില്‍ അന്തിമ വാദം തുടങ്ങിയത്.
അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ ജൂണ്‍ 16ന് ഇയാളെ കാഞ്ചീപുരത്തു നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പടെ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ പോലീസ് സെപ്റ്റംബര്‍ 17ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2016 ഏപ്രില്‍ 28 നായിരുന്നു പെരുമ്ബാവൂര്‍ ഇരിങ്ങോളിലെ ഇരവിച്ചിറ കനാല്‍ പുറമ്‌ബോക്കിലെ ഒറ്റമുറി വീട്ടില്‍ വെച്ച് നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രി തിടുക്കപ്പെട്ട് പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചത് പിന്നീട് വിവാദമായി.