ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും നടക്കുന്ന വാര്‍ത്ത. കൂട്ടബാലത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ സഹായിക്കാന്‍ എത്തിയ ആളും പീഡിപ്പിച്ചു. ശനിയാഴ്ച രാത്രി ലഖ്‌നോവിലെ സരോജിനി നഗറിലാണ് സംഭവമുണ്ടായത്. കാന്‍സര്‍ രോഗിയായ പതിനാറുകാരിയാണ് ശനിയാഴ്ച രാത്രി രണ്ടുതവണ ക്രൂരമായി പീഡിനത്തിന് ഇരയായയത്.
വൈകിട്ട് ചന്തയിലേക്ക് പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പരിചയക്കാരനായ സുഭാം എന്ന യുവാവ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. ഇയാള്‍ സുഹൃത്തായ സുമിത്തിനെ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ പറയുകയായിരുന്നു. ശേഷം പെണ്‍കുട്ടിയെ അവിടെ എത്തിച്ച് ഇരുവരും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. രാത്രി പതിനൊന്നു മണിയോടെ പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു.
അവശനിലയായ പെണ്‍കുട്ടി രാത്രി അതുവഴി കടന്നുപോയ കോണ്‍ട്രാക്റ്ററോട് സഹായം തേടുകയും വീട്ടിലെത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ വീരേന്ദ്ര യാദവ് എന്ന ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയും റോഡരികില്‍ തന്നെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രദേശവാസികള്‍ റോഡരികില്‍ പെണ്‍കുട്ടിയെ കണ്ടതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി ബ്ലഡ് കാന്‍സറിന് ചികിത്സയിലാണ്.
സംഭവത്തില്‍ കോണ്‍ട്രാക്റ്റര്‍ വീരേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് ഓഫീസര്‍ ലളിത പ്രസാദ് സിങ് അറിയിച്ചു.