മസ്‌കത്ത് :യുഎഇയില്‍ നടന്ന കൊലപാതക കേസുകളിലെ പ്രതി ഒമാനില്‍ അറസ്റ്റിലായി. യുഎഇ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബുറൈമിയില്‍ ഏഷ്യന്‍ വംശജന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അഞ്ച് കൊലപാതക കേസുകളിലെ പ്രതിയാണ് പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി യുഎഇക്ക് കൈമാറി. കൃത്യം നിര്‍വഹിച്ച ശേഷം പ്രതി ഒമാനിലേക്ക് കടക്കുകയായിരുന്നു.
നേരത്തെ മസ്‌കത്ത് കമ്യൂണിക്കേഷന്‍ ഡിവിഷന്‍ വിഭാഗത്തിന് യുഎഇയില്‍ നിന്നും പ്രതിയെ കുറിച്ച് വിവരം ലഭിച്ചിരുന്നു. കൊലാപാതകം നടത്തി ഒമാനിലേക്ക് കടന്നുവെന്നായിരുന്നു യുഎഇ നല്‍കിയ വിവരം. തുടര്‍ന്ന് ആര്‍ഒപി പരിശോധന നടത്തുകയും ബുറൈമിയില്‍ വെച്ച് പിടികൂടുകയുമായിരുന്നു. യുഎഇയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് അടുത്തിടെ ചെക്ക് പോസ്റ്റുകളില്‍ സുരക്ഷാ നടപടികളും ശക്തമാക്കിയിരുന്നു.