നെടുമ്പാശ്ശേരി: പുലര്‍ച്ചെ മുതല്‍ ഹോട്ടലില്‍ ജോലി ചെയ്ത ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ പിന്തുടര്ന്ന് കടത്തിണ്ണയിലേക്ക് വലിച്ചിഴച്ച് മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നെടുമ്പാശ്ശേരിക്കടുത്ത് ഒരു ഗ്രാമത്തിലാണ് നടന്നത്. പുറയാര്‍ മൈലിക്കര വീട്ടില്‍ നിധിന് (36), പുതുവാശേരി ആര്യാമ്പിള്ളി വീട്ടില്‍ സത്താര്‍ (39) എന്നിവരാണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരിക്കടുത്ത് ഒരു ഗ്രാമത്തിലെ ഒരു ചെറിയ ഹോട്ടലിലെ ജീവനക്കാരിയാണ് എഴുപതു കാരിയായ വീട്ടമ്മ. കുടുംബത്തിലെ കടബാധ്യത മൂലമാണ് ഹോട്ടലില്‍ ജോലി നോക്കുന്നത്. പതിവുപോലെ ഈ മാസം 19-ന് രാത്രി …