വ്യാപാരിയെ ബ്ലാക്ക്മെയില്‍ ചെയ്ത് മൂന്നുലക്ഷം തട്ടി; യുവതി അറസ്റ്റില്‍

0 second read

കാസര്‍കോട്: വ്യാപാരിയെ ബ്ലാക്ക്മെയില്‍ ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ യുവതി പോലീസ് പിടിയിലായി. പണവും കണ്ടെടുത്തു. മുളിയാര്‍ ബാലനടുക്കത്തെ ഫര്‍ണിച്ചര്‍ വ്യാപാരി മുഹമ്മദ് ഫൈസലിന്റെ പരാതിയിലാണ് കേസ്. നുള്ളിപ്പാടിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നസീമ(32)യാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് അബ്ദുള്‍ കലാം(35), കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കായി അന്വേഷണമാരംഭിച്ചു.

ബുധനാഴ്ച രാവിലെ 11.30 മുതല്‍ രാത്രി 11.15 വരെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച രാവിലെ ബന്ധുവായ നസീമ 5000 രൂപ തന്ന് സഹായിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസലിനെ നുള്ളിപ്പാടിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയപ്പോള്‍ നസീമയുടെ ഭര്‍ത്താവായ അബ്ദുള്‍ കലാമും മറ്റു രണ്ട് സഹായികളും മര്‍ദിക്കുകയും നസീമയോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 15 ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്നും അല്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. വൈകുന്നേരം നാലോടെ ഇദ്ദേഹത്തെ കര്‍ണാടകഭാഗത്തേക്ക് കൊണ്ടുപോയി.

15 ലക്ഷം രൂപ നല്കാനാവില്ലെന്ന് ഫൈസല്‍ ഉറപ്പിച്ചുപറഞ്ഞതോടെ അബ്ദുള്‍ കലാം ഇദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. ഫൈസലിന്റെ വാഹനം അപകടത്തില്‍പ്പെട്ടുവെന്നും അടിയന്തരമായി പണമെത്തിക്കണമെന്നുമാണ് പറഞ്ഞത്. പണമെത്തിക്കാമെന്നേറ്റ ബന്ധുക്കള്‍ സംശയത്തെത്തുടര്‍ന്ന് വിവരം പോലീസിലറിയിച്ചു. പണം വാങ്ങാന്‍ നസീമയെയും മാതാവിനെയുമാണ് അബ്ദുള്‍ കലാം ചുമതലപ്പെടുത്തിയിരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…