തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പോലീസ് ഹരികുമാറിന് വേണ്ടി തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് തിരുവനന്തപുരത്തെ കല്ലമ്പലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യ ചെയ്തത് എന്നാണ് സൂചന.
വാഹനം വരുന്നത് കണ്ട് DYSP സനലിനെ തള്ളിയിടുകയായിരുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.
ദൈവനീതി നടപ്പായെന്നായിരുന്നു സനല്‍കുമാറിന്റെ ഭാര്യ വിജിയുടെ പ്രതികരണം.
ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജി ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു.
രാവിലെ10.30 നാണ് മൃതുദേഹം കണ്ടെത്തിയത്