കൊച്ചി: ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും. വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന് പ്രതിക്കു ശിക്ഷ വിധിച്ചത്. 13 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ വകുപ്പ് ഉള്‍പ്പെട്ട കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ 11-ാം വാര്‍ഷികത്തിലാണ് ഇതുപ്രകാരമുള്ള ആദ്യ വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ …