തിരുവനന്തപുരം: രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്‌റബീന ദേവി എന്നിവരുടെ കുഞ്ഞ് ദേവിയെയാണ് കാണാതായത്. ഓള്‍സെയിന്റ്‌സ് കോളജിനു സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
ഒരുമണിക്കു ശേഷം ഉണര്‍ന്നപ്പോള്‍ കുട്ടിയെ കണ്ടില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി.സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടി ഉറങ്ങിയതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
അതേസമയം, സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്‌കൂട്ടര്‍ സമീപത്തു കണ്ടതായി മൊഴിയുണ്ട്. മഞ്ഞ സ്‌കൂട്ടറാണ് വന്നതെന്നും അതില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുഞ്ഞിന്റെ മൂത്ത സഹോദരന്‍ വെളിപ്പെടുത്തി