പെണ്‍വാണിഭം: മന്ത്രി ഗണേഷിന്റെ ഓഫിസില്‍ നല്‍കിയ പരാതി ചോര്‍ത്തിയെന്ന് യുവതി

0 second read

കൊല്ലം: ജോലി വാഗ്ദാനം ചെയ്തു ഖത്തറില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് അതിജീവിതകളിലൊരാളായ യുവതി, മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഓഫിസിലേക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതി മന്ത്രിയുടെ ഓഫിസില്‍ നിന്ന് ആരോപണവിധേയനു തന്നെ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം. മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫംഗം പരാതി ചോര്‍ത്തിക്കൊടുത്തെന്നാണു കുളത്തൂപ്പുഴ സ്വദേശിയായ വിവാഹിതയായ യുവതിയുടെ ആരോപണം.

കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു പീഡന പരാതി. സുധീപിനെതിരെ കുളത്തൂപ്പുഴ പൊലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്. ഖത്തറില്‍ നിന്ന് ഇയാള്‍ ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം.മന്ത്രി ഗണേഷ്‌കുമാറിന്റെ പഴ്‌സനല്‍ സ്റ്റാഫംഗവുമായി ബന്ധമുള്ളയാളാണു സുധീപ് എന്നു യുവതി ആരോപിക്കുന്നു. ഖത്തറില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയതായും മറ്റു മന്ത്രിമാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ യുവതി പറയുന്നു.

ജോലിക്കെന്നു പറഞ്ഞ് 3 ലക്ഷം രൂപ ഈടാക്കിയ ശേഷം മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്‌ലാറ്റില്‍ താമസിപ്പിച്ചു പീഡനത്തിനിരയാക്കിയ ശേഷം പരിചയക്കാര്‍ക്ക് നല്‍കി സുധീപ്ചന്ദ്രന്‍ പണം സമ്പാദിച്ചു വരികയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകളുടെ ശമ്പളം എന്ന പേരില്‍ സുധീപിന്റെ അക്കൗണ്ടില്‍ നിന്നാണു തനിക്ക് പണം അയച്ചിരുന്നതെന്നും പരാതിയിലുണ്ട്. 2021 നവംബറിലാണ് യുവതി ഖത്തറിലേക്കു പോയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…