അടൂര്‍: ബാറില്‍ മദ്യപിച്ചിട്ട് സംഘര്‍ഷം. സംഭവം അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ കല്ലേറ്. കല്ലേറില്‍ പരിക്കേറ്റ അടൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ സന്ദീപിന് പരിക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. കൈമുട്ടലും വെയിറ്റത്തുമാണ് കല്ലേറ് കൊണ്ടത്. ഞായറാഴ്ച രാത്രി 8ന് അടൂര്‍
പറക്കോട്ടുള്ള പാര്‍ക്ക് റെസിഡന്‍സില്‍ ആയിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരമറിച്ചത്. ഉടന്‍തന്നെ അടൂര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ആണ് സ്ഥലത്തെത്തിയത്. ബാറില് ഉള്ളിലെ സംഘര്‍ഷത്തിനുശേഷം പുറത്ത് സംഘര്‍ഷം ഉണ്ടായപ്പോഴാണ് പോലീസ് എത്തിയത്. ഉടന്‍തന്നെ അവിടെയുള്ളവരെ പറഞ്ഞയക്കുകയായിരുന്നു. അതിനുശേഷം ബൈക്ക് വന്നവരാണ് പോലീസുകാരെ കല്ലെറിഞ്ഞത്. സംഭവമായി ബന്ധപ്പെട്ട് ദീപു, അനന്തകൃഷ്ണന്‍, ഹരി, അമല്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു